Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nayanthara

വന്നു കണ്ടു കീഴടക്കി; വി​രു​ന്നുമായി ന​യ​ൻ​താ​ര; ചെന്നൈയിൽ തനി​ക്കൊ​രു കു​ടും​ബം കൂ​ടി​യു​ണ്ടെന്ന് പി.​വി. സി​ന്ധു

ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര-കാ​യി​കലോ​ക​ത്തെ പ്ര​മു​ഖ​ർ ഒ​ന്നി​ച്ച സൗഹൃദ നി​മി​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. തമിഴകത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ ന​യ​ൻ​താ​ര​യും ഭർത്താവും സം​വി​ധാ​യ​കനുമായ വി​ഘ്നേ​ഷ് ശി​വ​നും ചേ​ർ​ന്ന് ഒ​ളി​മ്പി​ക് താ​രം പി.​വി. സി​ന്ധു​വി​നും ഭ​ർ​ത്താ​വ് വെ​ങ്ക​ട ദ​ത്ത സാ​യി​ക്കും ചെ​ന്നൈ​യി​ൽ അ​ത്താ​ഴ​വി​രു​ന്ന് നൽ‌കി. സ​ന്ദ​ർ​ശ​ന​ത്തിന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സി​ന്ധു കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​രു​ന്ന​ത്.

​കൂ​ടി​ക്കാ​ഴ്ച ത​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യൊ​രു കു​ടും​ബ​ബ​ന്ധം രൂ​പ​പ്പെ​ടു​ത്തി​യെ​ന്ന് സി​ന്ധു കു​റി​ച്ചു. ന​ല്ല ഭ​ക്ഷ​ണ​വും പരസ്പര സ്നേഹവും നി​റ​ഞ്ഞ​താ​യി​രു​ന്നു ആ ​സാ​യാ​ഹ്നം. ചി​ല കൂ​ടി​ക്കാ​ഴ്ച​ക​ൾ ആ​ളു​ക​ളെ കാ​ണു​ന്ന രീ​തി ത​ന്നെ മാ​റ്റു​മെ​ന്നും, സു​ഹൃ​ത്തു​ക്ക​ളാ​യി ക​ട​ന്നു​വ​ന്നു ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച്, ഒ​ടു​വി​ൽ കാ​ല​ങ്ങ​ളാ​യി അ​റി​യു​ന്ന​വ​രെ​പ്പോ​ലെ തി​രി​കെ പോ​കു​ന്ന അ​നു​ഭ​വം ന​ൽ​കി​യെ​ന്നും സി​ന്ധു ത​ന്‍റെ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ചെ​ന്നൈ ത​നി​ക്ക് എ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട നഗരമാണെന്നും, എ​ന്നാ​ൽ ഈ ​രാ​ത്രി​ക്കു ശേ​ഷം അ​വി​ടെ ത​നി​ക്കാ​യി കാ​ത്തി​രി​ക്കാ​ൻ "കു​റ​ച്ചു​കൂ​ടി വ​ലി​യൊ​രു കു​ടും​ബം' ല​ഭി​ച്ച​തു​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും സി​ന്ധു കു​റി​ച്ചു. ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷും സ്നേ​ഹ​വും ന​ന്മ​യും നി​റ​ഞ്ഞ​വ​രാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ന്ധു​വി​ന്‍റെ കു​റി​പ്പി​ന് താ​ഴെ ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷും പ്രതികരണവുമായെത്തി. "ഒരു​പാ​ടു സ്നേ​ഹം മാ​ത്രം' എ​ന്ന് ന​യ​ൻ​താ​ര കു​റി​ച്ച​പ്പോ​ൾ, കോ​ർ​ട്ടി​ലെ ക​ടു​പ്പ​ക്കാ​രി​യാ​യ ക​ളി​ക്കാ​രി​യ​ല്ല സി​ന്ധു​വെ​ന്നും മ​റി​ച്ച് തി​ക​ച്ചും സ്നേ​ഹ​മ​യി​യാ​യ വ്യ​ക്തി​യാ​ണെ​ന്നും വി​ഘ്നേ​ഷ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ചു.

Movies

ടോ​ക്സി​ക് ട്രെ​യി​ല​ർ ലോ​ഞ്ചി​ന് വ​ന്ന​ത് ആ ​ഒ​രൊ​റ്റ കാ​ര​ണം കൊ​ണ്ട്: ന​യ​ൻ​താ​ര പ​റ​യു​ന്നു

പ്ര​മോ​ഷ​ൻ വേ​ദി​ക​ളി​ൽ നി​ന്നും പ​തി​വാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ന​യ​ൻ​താ​ര. ത​ന്‍റെ ഒ​ട്ടു​മി​ക്ക ചി​ത്ര​ങ്ങ​ളു​ടെ പ്ര​മോ​ഷ​നു​ക​ൾ​ക്ക് താ​രം എ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ ഗീ​തു മോ​ഹ​ൻ​ദാ​സ് ചി​ത്രം ടോ​ക്സി​ക്കി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​ന് ന​യ​ൻ എ​ത്തി​യ​ത് എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി.

പ​തി​വി​ല്ലാ​തെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക്ക് വ​രാ​ൻ കാ​ര​ണം എ​ന്താ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ന​യ​ൻ​താ​ര ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ൽ ആ​കു​ന്ന​ത്.

യാ​ഷ് വി​ളി​ച്ച​തു​കൊ​ണ്ടാ​ണ് താ​ൻ വ​ന്ന​ത് എ​ന്നാ​യി​രു​ന്നു ന​യ​ൻ​താ​ര​യു​ടെ മ​റു​പ​ടി. യാ​ഷി​ന്‍റെ ഒ​രു കോ​ൾ മാ​ത്ര​മാ​യി​രു​ന്നു ഈ ​പ​രി​പാ​ടി​ക്ക് താ​ൻ എ​ത്താ​നു​ള്ള കാ​ര​ണ​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

ന​യ​ൻ​താ​ര​യു​ടെ വാ​ക്കു​ക​ൾ

ടോ​ക്സി​ക്കി​നെ​ക്കു​റി​ച്ച് ഗീ​തു സം​സാ​രി​ച്ച​പ്പോ​ൾ ഞാ​ൻ 'ഇ​ല്ല' എ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ ഒ​രു മി​ല്യ​ൺ ചോ​ദ്യ​ങ്ങ​ളാ​ണ് ഗീ​തു ചോ​ദി​ച്ച​ത്. അ​പ്പോ​ൾ ക​ഥ കേ​ൾ​ക്കാം എ​ന്ന​ല്ലാ​തെ മ​റ്റൊ​രു മ​റു​പ​ടി എ​നി​ക്ക് ഇ​ല്ലാ​യി​രു​ന്നു.

ക​ഥ കേ​ട്ടു, ഞാ​ൻ ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യി. ഗീ​തു​വും ഞാ​നും ഒ​രു​മി​ച്ച് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്, 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണെ​ന്നാ​ണ് എ​ന്‍റെ ഓ​ർ​മ. പ​ക്ഷേ ഗീ​തു എ​ന്ന സം​വി​ധാ​യി​ക ആ ​സി​നി​മ​യി​ലെ ഓ​രോ താ​ര​ത്തി​നും, എ​പ്പോ​ഴാ​ണോ ഗീ​തു​വി​നെ വേ​ണ്ടി​വ​ന്ന​ത്, അ​പ്പോ​ഴെ​ല്ലാം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ഓ​രോ ന​ടി​യെ​യും ന​ട​നെ​യും ഗീ​തു അ​ത്ര​യും ശ്ര​ദ്ധ​യും സ്നേ​ഹ​വും ന​ൽ​കി ചേ​ർ​ത്തു​പി​ടി​ച്ചു.

ഷൂ​ട്ടി​ങ്ങി​നി​ട​യി​ൽ ഗീ​തു അ​നു​ഭ​വി​ച്ച ബു​ദ്ധി​മു​ട്ടു​ക​ൾ ഏ​റെ​യു​ള്ള സ​മ​യ​ത്തു​പോ​ലും അ​വ​ൾ അ​വ​ളു​ടെ ഏ​റ്റ​വും മി​ക​ച്ച​ത് ചെ​യ്തു. സ്വ​യം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത സ​മ​യ​ങ്ങ​ളി​ൽ പോ​ലും ഞാ​ൻ ഓ​ക്കെ​യാ​ണ് എ​ന്നു പ​റ​ഞ്ഞു ചി​രി​ച്ചു, എ​ല്ലാ​വ​ർ​ക്കും സ്നേ​ഹം ത​ന്നു. അ​തെ, ഞാ​ൻ അ​ത് വീ​ണ്ടും പ​റ​യു​ന്നു, ഞ​ങ്ങ​ൾ എ​ല്ലാ​വ​രും നി​ന്നെ സ്നേ​ഹി​ക്കു​ന്നു, ഗീ​തു.

Movies

പ്രായത്തിൽ വലിയ കാര്യമില്ല; കവിൻ-നയൻതാര ചിത്രം ഹായ് റിലീസിന്

കവിനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന "ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു ഇടവൻ. ഗാനരചയിതാവായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.

പ്രണയജോഡികളായ കവിനും നയൻതാരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാൻ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി:

കാസ്റ്റിംഗിലെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയിൽ ഒരു ചെറിയ റിസ്ക് ഫാക്ടർ കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.

രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങൾക്കു നൽകുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങൾക്കും നൽകിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകൻ പറഞ്ഞു.

നയൻതാര-വിഗ്നേഷ് ശിവന്‍റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്‍റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി. ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

Latest News

Corehub Up